????????? ??????????? ??????????? ???????????????? ???????????? ??????????

ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി; അജിത്​ പവാർ ഉപമുഖ്യമന്ത്രി

മുംബൈ:ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. എൻ.സി.പിയിലെ അജിത്​ പവാർ വിഭ ാഗത്തി​​​​​​​​​െൻറ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്​ പവാർ ഉപമുഖ്യമന്ത്രിയാകും. ഫട്​നാവിസിനേയും അ ജിത്​ പവാറിനേയും അഭിനന്ദിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു. ശനിയാഴ്​ച ദേവേന്ദ്ര ഫട്​നാവിസ്​ ഭൂരിപക്ഷം തെളിയിക്കണം.

മഹാരാഷ്​ട്രയിലെ ജനങ്ങളുടെ വിധി ബി.ജെ.പിക്ക്​ അനുകൂലമായിരുന്നുവെന്ന്​ ദേവേന്ദ്ര ഫട്​നാവിസ്​ പറഞ്ഞു. സ്ഥിരതയുള്ള സർക്കാറാണ്​ മഹാരാഷ്​ട്രയിൽ വേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി. മഹാരാഷ്​ട്രയിലെ കർഷകർ അടക്കമുള്ള ജനവിഭാഗങ്ങൾ പ്രശ്​നങ്ങൾ നേരിടുന്നുണ്ടെന്നും അതാണ്​ സർക്കാറുണ്ടാക്കാൻ കാരണമെന്ന്​ അജിത്​ പവാറും പ്രതികരിച്ചു.

ശിവേസന-എൻ.സി.പി-കോൺഗ്രസ്​ സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ അതിനാടകീയമായി അജിത്​ പവാറിനെ ഒപ്പം കൂട്ടി ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്​. അഴിമതി കേസുകളിൽ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം.

288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ്​ ബി.ജെ.പി വിജയിച്ചത്​. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ്​ 44 സീറ്റുകളും നേടിയിരുന്നു.

Tags:    
News Summary - Devendra fadnavis Become chief minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.