പി.ഡി.പി നേതാക്കൾക്ക്​ മെഹബൂബ മുഫ്​തിയെ സന്ദർശിക്കാൻ അനുമതി

ശ്രീനഗര്‍: ജമ്മു കശ്മീരി​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിയും പീപ്പിൾസ്​ ഡെമോക്രാറ്റിക്​ പാർട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്​തിയെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾക്ക്​ അനുമതി. ജമ്മുവിൽ നിന്നും പത്തംഗ പ്രതിനിധി സംഘമാണ്​ തിങ്കളാഴ്​ച മെഹബൂബയെ സന്ദർശിക്കാനെത്തുക.

മെഹബൂബ മുഫ്​തിയെ ശ്രീനഗറിലെ ഹരി നിവാസിൽ​ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്​. മെഹബൂബയെ മകൾ ഇൽതിജക്ക്​ സന്ദർശിക്കാ​ൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

നാഷണൽ കോൺഫറൻസ്​ നേതാവ്​ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഉമർ അബ്​ദുല്ലയെയും പ്രതിനിധി സംഘം സന്ദർശിച്ചതിന്​ തൊട്ടുപിറകെയാണ്​ മെഹബൂബയെ കാണാനും അനുമതി നൽകിയത്​. ജമ്മു പ്രൊവിൻഷ്യൽ പ്രസിഡൻറ്​ ദേവേന്ദർ സിങ്​ റാണ, പാർട്ടി മുൻ എം.എൽ.എമാർ എന്നിവരടങ്ങിയ 15 അംഗ സംഘമാണ്​ ശ്രീനഗറിലെ വസതിയിലെത്തി ഫാറൂഖ്​ അബ്​ദുല്ലയെ സന്ദര്‍ശിച്ചത്​.

81-കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തി​​െൻറ ശ്രീനഗറിലെ വസതിയില​ും ഉമർ അബ്ദുള്ളയെ ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

Tags:    
News Summary - Detained PDP Chief Mehbooba Mufti's Party Members To Meet Her On Monday - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.