ശാരീരികക്ഷമതയും ഇന്ത്യൻ ഭക്ഷണവും കോവിഡിനെ തോൽപ്പിക്കാൻ സഹായിച്ചുവെന്ന്​ വെങ്കയ്യ നായിഡു

ന്യൂഡൽഹി: ശാരീരികക്ഷമതയും ഇന്ത്യൻ ഭക്ഷണവുമാണ്​ കോവിഡിനെ തോൽപ്പിക്കാൻ സഹായിച്ചതെന്ന്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു. ഫേസ്​ബുക്ക്​ കുറിപ്പിലാണ്​ ത​െൻറ കോവിഡ്​ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്​. ശാരീരികക്ഷമത, ഇന്ത്യൻ ഭക്ഷണം, മാനസികമായ കരുത്ത്​ എന്നിവയാണ്​ കോവിഡിനെ തോൽപ്പിക്കാൻ സഹായിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

ദിനചര്യയുടെ ഭാഗമായ നടത്തവും യോഗയും കോവിഡിനെ തോൽപിക്കാൻ സഹായിച്ചിട്ടുണ്ട്​. സ്വയം നിരീക്ഷണത്തിലായിരുന്നപ്പോൾ പൂർണമായും ഇന്ത്യൻ ഭക്ഷണമാണ്​ കഴിച്ചിരുന്നത്​. ഇതെല്ലാം കോവിഡിൽ നിന്ന്​ മുക്​തി നേടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

കോവിഡിനെ മറികടക്കുന്നതിനായി എല്ലാവരും വ്യായാമങ്ങൾ ശീലമാക്കണം. ഇതിനായി യോഗ ചെയ്യുകയോ, നടക്കുകയോ ചെയ്യാ​ം. ​​സ്വയം നിരീക്ഷണത്തിലായിരിക്കു​​േമ്പാഴും മാസ്​ക്​ ധരിക്കുക, കൈകൾ കഴുകുക, വ്യക്​തിശുചിത്വം പാലിക്കുക എന്നിവ ഒഴിവാക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പുസ്​തകങ്ങളും മാസികകളും വായിച്ചാണ്​ കോവിഡുകാലം ചെലവഴിച്ചത്​. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള നിരവധി പുസ്​തകങ്ങൾ ഇക്കാലയളവിൽ വായിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Desi food and physical fitness: Vice-President Venkaiah Naidu shares how he beat Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.