ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തി പരാമർശം; ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ പരാമർശത്തിൽ ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ. ഡി.എം.കെ ജില്ലാ നേതാവ് എ.സി മണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സെപ്തംബർ 22 ന് നടന്ന വിനായക ചതുർഥി ആഘോഷങ്ങൾക്കിടെയായിരുന്നു ഹിന്ദു മുന്നണി നേതാവായ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പരാതിക്ക് പിന്നാലെ മഹേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ താൻ നടത്തിയ പരാമർശങ്ങളിൽ മന്ത്രിയോട് മഹേഷ് മാപ്പ് ചോദിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പറഞ്ഞിരുന്നു.

സനാതനധർമത്തിനെതിരായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനോട് മാപ്പ് പറയണമെന്ന് മഹേഷ് ആവശ്യപ്പെട്ടിരുന്നു അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹേഷ് പറഞ്ഞിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുക, മതസ്പർധയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവിൽ മഹേഷിനെതിരെ തമിഴ്നാട് ആരണി പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Derogatory comments against Udhayanidhi Stalinച Hindu munnani leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.