റോഹ്തക് (ഹരിയാന): ആശ്രമത്തിലെ രണ്ട് സന്യാസിനിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചപ്പോൾ ഗുർമീത് സിങ് എന്ന ആൾദൈവം പൊട്ടിക്കരഞ്ഞു. ഹരിയാന പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷയെക്കുറിച്ച് അറിയിച്ചപ്പോൾ നിയന്ത്രണംവിട്ട ഗുർമീത് നിലവിളിയോടെ തറയിൽ വീണു. തറയിൽ വീണ അയാളെ കമാൻഡോകൾ തൂക്കിയെടുത്തു.
ആൾദൈവത്തിെൻറ വീഴ്ചക്കു മുന്നിൽ ജഡ്ജിക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. പൊട്ടിക്കരച്ചിലിനിടെ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ൈവദ്യസഹായം ആവശ്യമുണ്ടെന്നും ഗുർമീത് റാം ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം കോടതിമുറിയിൽനിന്ന് പുറത്തുപോകാൻ വിസമ്മതിച്ചു. ഗുർമീതിെൻറ ആവശ്യം തള്ളിയ കോടതി ഒരു ബറ്റാലിയൻ ബി.എസ്.എഫ് ജവാന്മാരോട് ജയിലിൽ പ്രവേശിക്കാൻ ഉത്തരവിട്ടു. തുടർന്ന് ഗുർമീതിന് സ്വന്തം വസ്ത്രം ധരിക്കാൻ അനുമതി നൽകരുതെന്നും ജയിൽ യൂനിഫോം നൽകണമെന്നും ജയിൽ അധികൃതരോട് നിർദേശിക്കുകയും ചെയ്തു.
കോടതിമുറിയിൽനിന്ന് പുറത്തുകടക്കാതെ കണ്ണീരുമായി നിന്ന ആൾദൈവത്തെ ഉടൻ പൊലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് ജയിലിലെ സെല്ലിലേക്ക് കൊണ്ടുപോയി. ഇെസഡ് പ്ലസ് സുരക്ഷയിൽ വർഷങ്ങളായി അഭിനവചക്രവർത്തിയായി വിലസിയ ആൾദൈവത്തിെൻറ മഹാവീഴ്ചക്ക് റോഹ്തക് ജയിൽ മൂകസാക്ഷിയായി.
ദേര സച്ചാ സൗദയിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കുന്നതിനായി കണക്കെടുപ്പ് തുടങ്ങിയതായി പഞ്ചാബ് സർക്കാർ അറിയിച്ചു. അക്രമം നടത്തുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. പ്രശ്നബാധിതപ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനനില തകർന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തന്നെ ബന്ധപ്പെട്ടിട്ടില്ല. 45 പേരെ കരുതൽതടങ്കലിലാക്കിയിട്ടുണ്ട്. 23 എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. 62 പെട്രോൾ ബോംബുകളും 22 തോക്കുകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച നടന്ന അക്രമങ്ങൾക്കുശേഷം പഞ്ചാബിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനും കൂടുതൽ ദേര സച്ചാ സൗദ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പഞ്ച്കുളയിൽ മരിച്ചവരിൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ സ്വദേശികളും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.