ന്യൂഡൽഹി: ദീപാവലി വരാനിരിക്കെ ഡൽഹിയിലെ അന്തരീക്ഷ വായു കൂടുതൽ മലിനമെന്ന് പഠന റിപ്പോർട്ട്. കേന്ദ്ര സർക്കാറിനു കീഴിലുളള കാലാവസ്ഥ-മലിനീകരണ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൂടുതലെന്ന് കണ്ടെത്തിയത്.
സഫർ എന്ന ടീമാണ് നാലു പ്രധാന നഗരങ്ങളിൽ പഠനം നടത്തിയത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പാടങ്ങളിൽ നെൽകറ്റകൾ കത്തിക്കുന്നതാണ് മലിനീകരണ തോത് ഉയരാൻ കാരണമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശുദ്ധവായുവിെൻറ കുറവ് ഡൽഹിയിലെ താപനിലയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദീപാവലിയിലും ഡൽഹിയിൽ പുകമഞ്ഞ് ശക്തമായിരുന്നു.
അതിനിടെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്കങ്ങൾ വിൽക്കുന്നത് താൽകാലികമായി നിരോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായുള്ള രണ്ടംഗ ബെഞ്ചാണ് ഉത്തരവിട്ടത്. നവംബർ ഒന്ന് വരെയാണ് നിരോധനം പ്രാബല്യത്തിലുള്ളത്.
ദീപാവലി ആേഘാഷങ്ങൾക്കായി പൊട്ടിക്കുന്ന പടക്കങ്ങളുടെ പുക അന്തരീഷം മലിനപ്പെടുത്തുന്നത് വഴി ഡൽഹിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാമെന്ന കാരണത്താലാണ് കോടതിയുടെ പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.