ന്യൂഡൽഹി: ഡൽഹിയിൽ പുതുവത്സരദിനത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുൽത്താൻ പുരിയിൽ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിങ്ങിനെ മണിക്കൂറുകളോളം പ്രതികൾ കാറിനടിയിലൂടെ വലിച്ചിഴച്ചിരുന്നു. വെറുമൊരു കാറപകടമല്ല തന്റെ മകളുടെ മരണത്തിന് പിന്നിലെന്നാണ് അഞ്ജലിയുടെ അമ്മ വിശ്വസിക്കുന്നത്.
മൗലാന ആസാദ് മെഡിക്കൽ കോളജിലെ ഒരു സംഘം ഡോക്ടർമാരാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഇന്ന് രണ്ടുമണിയോടെ പൊലീസിന് റിപ്പോർട്ട് നൽകുകയും ചെയ്തു. അഞ്‍ലിയുടെ സ്വകാര്യ ഭാഗത്ത് മുറിപ്പാടുകൾ ഇല്ലാത്തതിനാലാണ് ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്. അഞ്ജലിയും സുഹൃത്ത് നിധിയും സഞ്ചരിച്ച് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ശേഷം അക്രമികൾ മണിക്കൂറുളോളം കാറിനടിയിലൂടെ വലിച്ചിഴക്കുകയായിരുന്നു.
സുഹൃത്തിന് പരിക്കില്ല. നിധിയാണ് അപകടത്തിലെ പ്രധാന ദൃക്സാക്ഷി. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ യുവാക്കളുടെ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. കാറിൽ കുരുങ്ങിയ യുവതിയെ 12 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.
അതേസമയം, കൊലപാതകം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തെ അപൂർവ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികൾക്കെതിരെ മാതൃകാപരമായ നടപടിയെടുക്കാൻ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.