Posted On
date_range Updated On
date_range ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മിന്നലും മഴയും
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മിന്നലും മഴയും. തെക്കൻ ഡൽഹിയിലെ അയാനഗർ, ദിരമാണ്ടി, തുഗ്ലക്കബാദ് എന്നിവിടങ്ങളിലും ഹരിയാനയിലെ ചില ജില്ലകളിലുമാണ് മിന്നലും മഴയും റിപ്പോർട്ട് ചെയ്തതെന്ന് മെറ്റിറോളജിക്കൽ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ചാറ്റൽ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഡൽഹി, ഗുരുഗ്രാം, ഫറൂഖ് നഗർ, കോസ് ലി, മനീസർ, സോഹ്ന, ഫരീദാബാദ്, ഭീവണ്ടി, റിവാരി, ഭവൽ, ബല്ലാബാർഗ്, നൂഹ്, തിജാര എന്നിവിടങ്ങളിലും മിന്നലും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യൽസും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യൽസും ആണ്. കാറ്റിനും ചാറ്റൽമഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.