ഡൽഹി: പൗരത്വ സമരത്തിെൻറ പേരിൽ പൊലീസ് കാവലിൽ ഡൽഹിയിൽ സംഘ്പരിവാർ നടത്തു ന്ന ഏകപക്ഷീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാലിടത്ത് കർഫ്യു. മോജ്പൂർ, ജാഫ്രാബാദ്, ചന്ദ്ബാഗ്, ക ർവാൾ നഗർ എന്നീ സ്ഥലങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്.
അജിത് ഡോവൽ സന്ദർശിച്ചു
അക് രമബാധിത പ്രദേശങ്ങൾ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീ ണ്ടും യോഗംചേർന്നു. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിെൻറ പ്രതികരണം.
കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു
അതിനിടെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു. സംഘ്പരിവാർ അക്രമികൾ അഴിഞ്ഞാടിയ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ജാമിഅ കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധിച്ചത്. മുഖ്യമന്ത്രി നിഷ്ക്രിയനാണെന്ന് ഇവർ ആരോപിച്ചു.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അർധരാത്രി വരെ തുടർന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ അക്രമം അരങ്ങേറിയ ഭജൻപുരയിലും ഗോകുൽപുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകൾക്ക് തീവെച്ചു.
വടികളും ദണ്ഡുകളുമായെത്തി കടകളിൽ കവർച്ച നടത്തിയാണ് തീവെച്ചത്. എന്നാൽ, ബുധനാഴ്ച പുലർച്ചെയോടെ അക്രമികൾ പിൻവാങ്ങി. കേന്ദ്രസേനയുടെയും പൊലീസിെൻറയും പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ അക്രമബാധിത പ്രദേശങ്ങൾ.
പരീക്ഷകൾ മാറ്റി
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റി. ബുധനാഴ്ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.