ന്യൂഡൽഹി: പരീക്ഷ കാലമാണ്. പഠിക്കാൻ പുസ്തകങ്ങൾ വേണം. പരീക്ഷ എഴുതണമെങ്കിൽ ഹാൾ ടിക്കറ്റും. കലാപകാരികളിൽനിന്നു ം ഒാടി രക്ഷപ്പെടുേമ്പാൾ ചെരിപ്പുപോലും ഇടാൻ സമയം ലഭിച്ചില്ല പലർക്കും. മനസിനും ശരീരത്തിനും ഏറ്റ മുറിവിൻെറ ആഘാതവും. കലാപത്തെ തുടർന്ന് സി.ബി.എസ്.ഇ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകൾ മാറ്റിെവച്ചിരുന്നു.
പരീക്ഷ മാറ്റിവെച്ചെങ്കിലും മാറി ഉടുക്കാൻ തുണിപോലുമില്ലാതെ എങ്ങനെ സ്കൂളിലെത്തി പരീക്ഷ എഴുതുമെന്നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ കുട്ടികളുടെ ചോദ്യം. പലരും പരീക്ഷ എഴുതുന്നില്ല എന്ന തീരുമാനത്തിലെത്തി. മറ്റു പലർക്ക് ആഗ്രഹമുണ്ടെങ്കിലും മുറിവേറ്റ ശരീരം അതിന് അനുവദിക്കുന്നില്ല. മാറ്റിവെച്ച സി.ബി.എസ്.ഇ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച നടത്തുമെന്ന് സി.ബി.എസ്.ഇ ശനിയാഴ്ച അറിയിച്ചിരുന്നു.
‘‘ആൾക്കൂട്ടത്തിനിടയിൽനിന്നും രക്ഷപ്പെടുേമ്പാൾ ചെരിപ്പുപോലും ഇടാൻ കഴിഞ്ഞിരുന്നില്ല. ഒന്നും കയ്യിൽകരുതാനും സാധിച്ചില്ല. കഴിഞ്ഞദിവസം പത്താംക്ലാസ് പരീക്ഷ ഉണ്ടായിരുന്നു. എഴുതാൻ കഴിഞ്ഞില്ല’’ കലാപം ഏറ്റവും അധികം ബാധിച്ച വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിൽ താമസിച്ചിരുന്ന മുഹമ്മദ് സമീർ എന്ന പത്താം ക്ലാസ് വിദ്യാർഥി പറഞ്ഞു. പരീക്ഷക്ക് പഠിക്കാൻ ഒരു പുസ്തകം പോലും തെൻറ കയ്യിലില്ലെന്ന് അവൻ കൂട്ടിച്ചേർത്തു.
പത്താംക്ലാസുകാരൻ രാഹുൽ ഹരിക്കും പരീക്ഷ എഴുതണമെന്നുണ്ട്. എന്നാൽ കലാപത്തിനിടെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ ക്രൂരമായി അവന് പരിക്കേറ്റു. അതിൻെറ മാനസികാഘാതത്തിൽ നിന്നും ഇതുവരെ രാഹുൽ ഹരി മോചിതനായിട്ടിയല്ല. വീടിനടുത്ത കടയിൽ പോയതായിരുന്നു രാഹുൽ. അതിനിടയിൽ ആൾക്കൂട്ടം പാഞ്ഞെത്തി. ആക്രമണം ആസിഡുകൊണ്ടായിരുന്നു. മേലാസകലം പൊള്ളുന്ന പോെല തോന്നി- രാഹുൽ പറഞ്ഞു.
ആക്രമണത്തിനുശേഷം അരമണിക്കൂറോളം അവൻ റോഡിൽ കിടന്നു. ആരും ആശുപത്രിയിലെത്തിക്കാൻ പോലും തയാറായിരുന്നില്ല. കലാപത്തിൻെറ ആഘാതത്തിൽനിന്നും കരകയറാൻ പ്രയാസമാണെന്നാണ് ഇവർ പറയുന്നത്. അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ടവർക്ക് വീണ്ടും അവ ഡൗൺേലാഡ് ചെയ്തെടുക്കാൻ സൗകര്യം ഒരുക്കിയതായി സി.ബി.എസ്.ഇ അറിയിച്ചിരുന്നു. അതുകൊണ്ടു മാത്രം യാതൊരു പ്രയോജനവുമില്ലെന്നാണ് കുട്ടികളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.