ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ പരിക്കേറ്റവരുമായി കുതിച്ച ആംബുലൻസുകൾ തടഞ്ഞ് കലാപ കാരികൾ. ഇതോടെ സാരമായി പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ ഉപയോഗിച്ചത് ബൈ ക്കുകളും വാനുകളും. സംഘർഷബാധിത മേഖലകളിലൂടെ ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ സാധിക്കാതിരുന്നതോടെയാണ് ഇരുചക്രവാഹനങ്ങളിൽ പോലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കേണ്ടിവന്നത്. കല്ലേറിൽ പരിക്കേറ്റ പൊലീസുകാരനെ വരെ ആശുപത്രിയിലെത്തിച്ചത് ബൈക്കിലാണ്.
ഖുർജി ഖാസ് പ്രദേശത്ത് ഡ്യൂട്ടി ചെയ്യുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലെ കല്ലേറിൽ പരിക്കേറ്റ അമിത് കുമാർ എന്ന േകാൺസ്റ്റബിളിനെ ബൈക്കിലാണ് ജാഗ് പർവേശ് ചന്ദർ ആശുപത്രിയിലെത്തിച്ചത്. ഇവിടെ സംഘർഷത്തിൽ പരിക്കേറ്റ കൈഫ് (32) എന്ന ഓട്ടോറിക്ഷ ഡ്രൈവറെ വാനിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷ നിർത്തിയിടുന്നതിനിടെ 25-30 പേരടങ്ങുന്ന സംഘം കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. മുഖത്തും തലക്കും പരിക്കേറ്റ കൈഫിനെ സുഹൃത്താണ് രക്ഷിച്ചത്. വെടിയേറ്റ പരിക്കുകളുള്ള മറ്റൊരാളെ ബൈക്കിലാണ് ഗുരു തേജ്ബഹാദൂർ ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേർ ചേർന്നാണ് ബൈക്കിൽ ഇയാളെ ആശുപത്രിയിൽ കൊണ്ടുവന്നത്. കലാപകാരികളാണ് ആംബുലൻസുകൾ അടക്കം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.