കലാപത്തിൻെറ ബാക്കി കണ്ണീരും നിലവിളികളും

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിന്​ ശേഷം വടക്കുകിഴക്കൻ ഡൽഹി ശാന്തമാകുന്നു. അക്രമ സംഭവങ്ങൾ റിപ്പോർട ്ട്​ ചെയ്യുന്നില്ലെങ്കിലും എങ്ങും കണ്ണീരും നിലവിളികളും മാത്രമാണ്​ ബാക്കിയാകുന്നത്​.

കലാപം അരങ്ങേറിയ പ്ര ധാന പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിനും സംഘടിക്കുന്നതിനും വി​ലക്കേർപ്പെടുത്തിയിട്ടുണ്ട്​. വഴികളെല്ലാം വിജനമാണ്​. വീടുകളും വാഹനങ്ങളും കത്തി നശിച്ചതിൻെറ അവശിഷ്​ടങ്ങൾ മാ​ത്രമാണ്​ നഗരത്തിൽ അവശേഷിക്കുന്നത്​.

നിരവധിപേർ ഇതിനോടകം ഡൽഹി വിട്ടുപോയി. അവിടെയിവിടെയായി കുറച്ച്​ കടകൾ മാത്രം തുറന്നിട്ടുള്ളതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ​െചയ്​തു. 42 പേരാണ്​ കലാപത്തിൽ കൊല്ലപ്പെട്ടത്​. നൂറിലധികംപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കലാപവുമായി ബന്ധപ്പെട്ട്​ ഇതുവരെ 500 ഓളംപേർ കസ്​റ്റഡിയിലുള്ളതായും ഡൽഹി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Delhi violence few shops open -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.