ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനം ആരോപിച്ച് അയ്യായിരം രൂപ പിഴ ചുമത്തിയ കൊറിയൻ യുവാവിന് രസീത് നല്‍കാതിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് സസ്‌പെന്‍ഡ് ചെയതു. ഒരുമാസം മുമ്പ് നടന്ന സംഭവത്തിലാന് നടപടി. ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
മഹേഷ് ചന്ദ് എന്ന പോലീസുകാരനാണ് സസ്‌പെന്‍ഷനിലായത്. ഗതാഗത നിയമം ലംഘിച്ചെന്നും 5000 രൂപ പിഴയടയ്ക്കണമെന്നും പൊലീസുകാരന്‍, കൊറിയന്‍ യുവാവിനോട് ആവശ്യപ്പെടുന്നത് കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് കൊറിയൻ യുവാവ് 500 രൂപ ഉദ്യോഗസ്ഥന് നല്‍കി. എന്നാല്‍ അഞ്ഞൂറ് അല്ല 5000 ആണ് പിഴയെന്ന് പൊലീസുകാരൻ പറഞ്ഞു. അതോടെ യുവാവ് 5000 രൂപ നല്‍കി.
എന്നാൽ യുവാവില്‍നിന്ന് ഹസ്തദാനം സ്വീകരിച്ച പൊലീസുകാരന്‍ പക്ഷേ രസീത് നൽകിയില്ല. ഇത് വിഡിയോയിൽ വ്യക്തമായി കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് അധികൃതര്‍ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ, രസീത് നല്‍കുന്നതിന് മുന്‍പ് യുവാവ് പൊയ്ക്കളഞ്ഞുവെന്നാണ് പൊലീസുകാരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.