ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍റെ ആദ്യബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഡിസംബര്‍ 28ന് വാക്‌സിന്‍ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ ജനങ്ങൾക്ക് എന്ന് വാക്സിൻ നൽകുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഫ്രീസർ പോയന്‍റുകളാണ് ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. വാക്സിൻ സൂക്ഷിക്കാൻ ഏറ്റവുമധികം സൗകര്യമൊരുക്കിയിരിക്കുന്നത് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിന് സൗകര്യങ്ങളുണ്ട്.
ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കിയെന്ന് വിമാനത്താവള സി.ഇ.ഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു. 27 ലക്ഷം ഡോസ് വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. പരിശീലനം നൽകുന്നതിനായി. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫിസര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫിസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മാര്‍ പരിശീലനം നല്‍കും. അവര്‍ പിന്നീട് ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.