അമ്മയുടെ സഹപ്രവർത്തകനായിരുന്ന അയൽവാസി 17കാരിയെ കഴുത്തറുത്ത് കൊന്നു

ഡൽഹിയിൽ 17 വയസ്സുള്ള പെൺകുട്ടിയെ അയൽവാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഹരീഷ് എന്ന യുവാവണ് കൃത്യം നടത്തിയത്. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയെ ഉടൻ തന്നെ സി.എൻ.സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൃതദേഹം മംഗോൾപുരിയിലെ എസ്.ജി.എം ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ അമ്മക്കൊപ്പം ബഹദൂർഗഡിലെ ഒരു ഫാക്ടറിയിൽ ഹരീഷ് ജോലി ചെയ്തിരുന്നു. ഹരീഷിനെതിരെ കൊലക്കുറ്റത്തിന് മുണ്ട്ക പൊലീസ് കേസെടുത്തു. 

Tags:    
News Summary - Delhi teenager slits throat of 17-year-old neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.