ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗത വികസനത്തിൽ നാഴികക്കല്ലായ സിഗ്നേച്ചർ പാലം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. പാലത്തിൽ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. ഉദ്ഘാടന ചടങ്ങിനു മുമ്പ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മനോജ് തിവാരിയും സംഘവും ആം ആദ്മി പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വടക്കൻ ഡൽഹിക്കും വടക്കുകിഴക്കൻ ഡൽഹിക്കും ഇടയിലെ യാത്രക്ക് വേഗം വർധിപ്പിക്കുന്ന പാലം വരുംകാലത്ത് തലസ്ഥാനനഗരിയിലെ പ്രധാന വിനോദസഞ്ചാര ആകർഷണവുമാകുമെന്നാണ് കരുതുന്നത്. ഡൽഹി നഗരത്തിെൻറ വിദൂരകാഴ്ചക്ക് സന്ദർശകർക്ക് സൗകര്യമൊരുക്കുന്നതിന് ചില്ലുകൂടും ഒരുക്കുന്നുണ്ട്. 50 പേർക്ക് കയറാവുന്ന എലവേറ്ററും സെൽഫി എടുക്കാനുള്ള പ്രത്യേക സൗകര്യവും രണ്ടുമാസത്തിനു ശേഷം ഒരുക്കാനും പദ്ധതിയുണ്ട്. 2004ലാണ് പാലത്തിെൻറ നിർമാണം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.