ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശൈത്യം തുടരുന്നു. നഗരത്തിെൻറ പല മേഖലകളിലും താപനില 2.4 ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടൽമഞ്ഞു മൂലം വ്യോമ, റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. പുതുവത്സരം വരെ ഡൽഹിയിലെ അതിശൈത്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
അതിശൈത്യത്തെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മുടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ കാഴ്ചപരിധി 50-175 മീറ്ററായി ചുരുങ്ങി. പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. 24 ട്രെയിനുകൾ വൈകിയതായി റെയിൽവേ അറിയിച്ചു. രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെയാണ് ട്രെയിനുകൾ വൈകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.