Posted On
date_range Updated On
date_range ഡൽഹി സംഘർഷത്തിനിടെ കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലിൽ
ന്യൂഡൽഹി: സംഘർഷത്തിനിടെ ഡൽഹിയിൽ കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ഭോജ്പുരയിലുടെ കടന്നു പോകുന്ന അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാളുടെ ൈക മാത്രമാണ് പുറത്തുള്ളത്. ശരീരഭാഗം മുഴുവനായി അഴുക്കിൽ പുതഞ്ഞ അവസ്ഥയിലാണ്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തങ്ങൾക്കൊപ്പമുണ്ടായിരുന്നയാളെ കാണാനില്ലെന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയത്. സംഘർഷത്തിനിടെ ഒാടി രക്ഷപ്പെടുന്നതിനിടെ അഴുക്കുചാലിൽ വീണുപോയതാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.