ഡൽഹിക്കാർക്ക് സൗജന്യ വൈ-ഫൈ; മാസം 15 ജി.ബി ഡാറ്റ

ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് പ്രതിമാസം 15 ജി.ബി ഡാറ്റ സൗജന്യമായി നൽകുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. ഇതിനായി 11,000 വൈ-ഫൈ ഹോട്​സ്​പോട്ടുകൾ സ്​ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്​.

ഹോട്​സ്​പോട്ടുകൾ സ്ഥാപിക്കുന്നതിന്‍റെ ആദ്യ ഘട്ടം ആറ് മാസത്തിനകം പൂർത്തിയാക്കും. ഒരു ഹോട്​സ്​പോട്ടിൽനിന്ന്​ 150-200 പേർക്ക്​ ഇന്‍റർനെറ്റ്​ ലഭിക്കും. തുടക്കമെന്നോണം 100 ഹോട്ട്സ്പോട്ടുകൾ ഡിസംബർ 6ന് ഉദ്ഘാടനം ചെയ്യും.

ഒരു മാസം മുമ്പ് ഡൽഹി സർക്കാർ ഡൽഹി നിവാസികൾക്ക് സൗജന്യ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ടെൻഡർ വിളിച്ചിരുന്നു. പദ്ധതിക്ക് 99 കോടിയാണ് ഡൽഹി സർക്കാറിന് ചെലവ്.

സ്വകാര്യ ടെലികോം കമ്പനികൾ കഴിഞ്ഞ ദിവസമാണ്​ ഫോൺ വിളിക്കും ഇന്‍റർനെറ്റ് ഉപയോഗത്തിനും നിരക്കുകൾ കുത്തനെ വർധിപ്പിച്ചത്.

Tags:    
News Summary - Delhi residents to get free fast Wi-Fi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.