ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്‍റെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. സിംബാബ്വെയിൽനിന്ന് ഡൽഹിയിലെത്തിയയാൾക്കാണ് രോഗം. ഇയാൾ ദക്ഷിണാഫ്രിക്കയും സന്ദർശിച്ചിരുന്നു.
രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ഇയാളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്തിക്കാണ് ഡൽഹിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അവരെ ലോക്നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 17 പേരെ നിരീക്ഷണത്തിലാക്കി.
രാജസ്ഥാനിൽ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരുടെയും പരിശോധനഫലം നെഗറ്റീവായി. എല്ലാവരെയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. മുംബൈയിൽ പൊതു പരിപാടികൾക്ക് ഉൾപ്പെടെ വിലക്ക് ഏർെപ്പടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.