51 ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിനെ ഡൽഹി പൊലീസ് പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു

ന്യൂ ഡൽഹി: ഡൽഹി പൊലീസ് പ്രത്യേക വിഭാഗത്തിന്‍റെ ലോധി റോഡിലുള്ള ഡിപ്പാർട്ട്മെന്‍റ് മാൽഖാനയിൽ(അന്വേഷണ വേളയിൽ ശേഖരിച്ച വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം) നിന്ന് 51 ലക്ഷം രൂപ പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ ഖുർഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസ് പ്രത്യേക വിഭാഗത്തിന്‍റെ സ്റ്റോറേജ് മുറിയായ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മോഷണം നടന്ന് അധികം താമസിയാതെ മാൽഖാന ഇൻ ചാർജ് സംഭവത്തെക്കുറിച്ച് അറിഞ്ഞതിനാൽ പ്രതിയെ പെട്ടെന്നു തന്നെ പിടികൂടാനായി. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് അധികൃതർ ഖുർഷാദിനെ തിരിച്ചറിഞ്ഞത്. മുമ്പ് മാൽഗാനയിൽ നിയമിച്ചിുുന്ന കോൺസ്റ്റബിളിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കിഴക്കൻ ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്.

Tags:    
News Summary - delhi police special cell arrested head constable for stealing 51 lakh cash, jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.