'ദി വയർ' എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു, ഝാനവി സെൻ എന്നിവരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്

ന്യൂഡൽഹി: ബി.ജെ.പി നേതാവിന്റെ പരാതിയെ തുടർന്ന് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരും 'ദി വയർ' ഓൺലൈൻ വാർത്താ വെബ്സൈറ്റിന്റെ എഡിറ്റർമാരുമായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു, ഝാനവി സെൻ എന്നിവരുടെ വീടുകളിൽ പൊലീസ് റെയഡ്. തിങ്കളാഴ്ച വൈകീട്ടാണ് മൂവരുടെയും ന്യൂഡൽഹിയിലെ വസതികളിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയത്.

ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കഴിഞ്ഞ ദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

വൈകീട്ട് 4.40 ഓടെ വന്ന പൊലീസ് ആറുമണിക്കാണ് പോയതെന്ന് എം.കെ. വേണു സ്ക്രോൾ.ഇൻ ന്യൂസ് ​പോർട്ടലിനോട് പറഞ്ഞു. 'അമിത് മാളവ്യയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് അവർ പറഞ്ഞു. എന്റെ ഐഫോണും ഐപാഡും ക്ലോണിങ്ങിനായി അവർ എടുത്തിട്ടുണ്ട്' -വേണു പറഞ്ഞു. വരദരാജന്റെ വീട്ടിലും റെയ്ഡ് നടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ൽ അ​മി​ത് മാ​ള​വ്യ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​യി​ലെ ഏ​തെ​ങ്കി​ലും ഉ​ള്ള​ട​ക്കം മാ​ള​വ്യ പ​റ​ഞ്ഞാ​ൽ പരിശോധന കൂടാതെ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു വ​യ​റി​ന്റെ വാ​ർ​ത്ത​ക​ൾ. പി​ന്നീ​ട്, ഈ ​വാ​ർ​ത്ത​ക​ൾ പോ​ർ​ട്ട​ൽ പി​ൻ​വ​ലി​ക്കു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തിരുന്നു. ഇതിന് പിന്നാലെയാണ്, ബി.​ജെ.​പി നേ​താ​വ് മാളവ്യ പ​രാ​തി​ നൽകിയത്.

സംഭവത്തിൽ തങ്ങളുടെ അന്വേഷണ സംഘത്തിലെ ഒരു അംഗം തങ്ങളെ കബളിപ്പിച്ചതായി 'ദി വയർ' അറിയിച്ചു. തുടർന്ന് മു​ൻ ക​ൺ​സ​ൽ​ട്ട​ന്റി​നെ​തി​രെ 'ദി വയർ' പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയും ചെയ്തു. പോ​ർ​ട്ട​ലി​ന്റെ മു​ൻ ക​ൺ​സ​ൽ​ട്ട​ന്റ് ദേ​വേ​ശ് കു​മാ​റി​നെ​തി​രെ ശ​നി​യാ​ഴ്ചയാണ് ഇ-​മെ​യി​ൽ വ​ഴി 'വ​യ​ർ' പ​രാ​തിപ്പെട്ടത്.

ത​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച പി​ശ​ക് സൂ​ചി​പ്പി​ച്ച് വ​യ​ർ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​ക​ൾ​ക്കു​വേ​ണ്ടി വി​വി​ധ ഉ​റ​വി​ട​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​റു​ണ്ടെ​ന്നും അ​ങ്ങ​നെ ല​ഭി​ക്കു​ന്ന വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ത​ങ്ങ​ളാ​ൽ ക​ഴി​യും​വി​ധം ​ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും വയർ വ്യക്താമക്കി. 'സാ​​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തെ​ളി​വു​ക​ൾ ഏ​റെ സ​ങ്കീ​ർ​ണ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു മാ​ധ്യ​മ​സ്ഥാ​പ​ന​ത്തെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്താ​ൻ ന​ട​ത്തി​യ വ​ഞ്ച​ന ക​ണ്ടെ​ത്താ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള സൂ​ക്ഷ്മ​ത​യും ജാ​ഗ്ര​ത​യും കൊ​ണ്ടു​മാ​ത്രം ക​ഴി​ഞ്ഞു​ കൊ​ള്ള​ണ​മെ​ന്നി​ല്ല. ഇ​താ​ണ് ഞ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച​ത്'-​വാ​ർ​ത്ത ഉ​റ​വി​ടം ത​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി​യു​ള്ള പ്ര​സ്താ​വ​ന​യി​ൽ 'ദ ​വ​യ​ർ' വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Delhi Police raids homes of ‘The Wire’ editors Siddharth Varadarajan, MK Venu, Jahnavi Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.