പിറന്നാളും വിവാഹ വാർഷികവും ആഘോഷിക്കാൻ പ്രത്യേക അവധി; ഉത്തരവുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ ഡൽഹി പൊലീസിന് ഒരു ദിവസത്തെ പ്രത്യേക അവധി നൽകാൻ സർക്കാർ തീരുമാനം. ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താനയാണ് അവധി നൽകാനുള്ള ഉത്തരവ് ഇറക്കിയത്. ഉത്തരവിറക്കിയ ഒക്ടോബർ ഏഴ് മുതൽ തന്നെ പ്രാബല്യത്തിൽ വരും.

പുതിയ ഉത്തരവ് പ്രകാരം പൊലീസുകാർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി ലഭിക്കും. കൂടാതെ പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കും.

''പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കാരണം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അത് സാധ്യമാകും'' ഡി.സി.പി മഹേഷ് ബത്ര പറഞ്ഞു. സംസ്ഥാനത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവ് ഫലം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്.

'എല്ലാവരുടേയും ജീവിതത്തിൽ അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങളുണ്ട്. എന്നാൽ പൊലീസുകാരുടെ ജോലിയുടെ പ്രത്യേകത കൊണ്ട് അവർക്കതിന് കഴിയാറില്ല. സർർക്കാരിന്‍റെ ഈ തീരുമാനം തികച്ചും നല്ലതാണ്.' ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 

Tags:    
News Summary - Delhi Police personnel to get leaves to celebrate birthdays, wedding anniversaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.