ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹി ജഹാംഗീർപുരിയിൽ ശോഭ യാത്രക്ക് പൊലീസിന്‍റെ അനുമതി

ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിൽ ശോഭ യാത്ര നടത്താൻ അനുമതി നൽകി ഡൽഹി പൊലീസ്. നിശ്ചിത ദൂരത്ത് ശോഭാ യാത്ര നടത്താനാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ശോഭ യാത്ര കടന്നു പോകുന്ന വഴി തയാറാക്കിയിട്ടുണ്ട്. ക്രമസമാധാനം കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ശോഭാ യാത്രയുടെ സംഘാടക സമിതിയോട് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ, വിശ്വഹിന്ദു പരിഷത്തും മറ്റ് ഗ്രൂപ്പുകളും ശോഭ യാത്രക്ക് അനുമതി തേടിയെങ്കിലും ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് നിഷേധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് ഇന്നാണ് ഹനുമാൻ ജയന്തി ആഘോഷം നടക്കുന്നത്. ഇതോട് അനുബന്ധിച്ച് യാത്ര കടന്നു പോകുന്ന പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന ശോഭ യാത്ര സംഘർഷത്തിൽ കലാശിച്ചിരുന്നു. അടുത്തിടെ പശ്ചിമ ബംഗാളിലും ബിഹാറിലും നടന്ന രാമനവമി ആഘോഷങ്ങൾ സംഘർഷത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - Delhi police permits Shobha Yatra within certain distance in Jahangirpuri on Hanuman Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.