വയനാട്: ഡൽഹി മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ നിലവിലുള്ള രീതികൾ ജനങ്ങളെ മടുപ്പിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. മറ്റുള്ളവർ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും ജനങ്ങൾക്കിടയിൽ നിന്നും പ്രവർത്തിക്കണമെന്നുമാണ് പറയാനുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22 സീറ്റിലാണ് വിജയിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. ഇക്കുറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയ പ്രചാരണം നടത്തിയിട്ടും തെരഞ്ഞെടുപ്പിൽ മുന്നേറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ മുന്നേറിയെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.