ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ(എം.സി.ഡി) തെരഞ്ഞെടുപ്പുചൂടിലേക്ക്. പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചു. ഡിസംബർ നാലിനാണു വോട്ടെടുപ്പ്.
250 വാർഡുള്ള മുനിസിപ്പൽ കോർപറേഷനിലേക്ക് ആം ആദ്മി പാർട്ടി, ബി.ജെ.പി കോൺഗ്രസ് പാർട്ടികൾ തമ്മിലാണ് മത്സരം. 126 സീറ്റുകളിൽ സ്ത്രീകൾക്കാണ് ബി.ജെ.പി സീറ്റു നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20,000ത്തിലേറെ പേർ ആം ആദ്മി പാർട്ടിയിൽ അപേക്ഷ നൽകിയിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ഈസ്റ്റ് ഡൽഹി മുൻ മുനിസിപ്പൽ കൗൺസിലർ കഴിഞ്ഞ ദിവസം ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയുണ്ടായി. തകർന്ന റോഡുകൾ, വെള്ളക്കെട്ട്, മാലിന്യം തുടങ്ങിയവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ. 230 സീറ്റുകളിൽ വിജയിക്കുമെന്ന് ആം ആദ്മി പാർട്ടിയും 150ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെട്ടു. ഡൽഹിയിലെ മൂന്നു കോർപറേഷനുകളെ ഒന്നാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.