ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൽ പാളം തെറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാളംതെറ്റി. കല്‍ക്കാജി മന്ദിര്‍-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. 

ഡ്രൈവര്‍ വേണ്ടാത്ത തീവണ്ടിയാണ് കാളിന്ദി കുഞ്ച് മെട്രോ ഡിപ്പോക്കുള്ളില്‍ പാളംതെറ്റിയത്. പാളം തെറ്റിയ ട്രെയിൻ ഡിപ്പോയുടെ ഭിത്തിയില്‍ ഇടിച്ചുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ​

ട്രെയിനി​​​െൻറ ബ്രേക്കിങ്​ സിസ്​റ്റം പരിശോധന നടത്തുന്നതിനിടെയാണ്​ അപകടം. കാളിന്ദി കുഞ്ച് ഡിപ്പോക്ക്​ സമീപമുള്ള ട്രാക്കിൽ ബ്രേക്ക്​ സിസ്​റ്റം പരിശോധിക്കുന്നതിനിടെ ട്രെയിൻ പാളം തെറ്റി ഡിപ്പോക്കുള്ളിലെ വാഷിങ്​ റാമ്പിലേക്ക്​ മാറുകയും മതില്‍ക്കെട്ടിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ -ജനക്​പുരി വെസ്റ്റ് മെട്രോ പാതക്ക്​ മെട്രോ റെയില്‍ സേഫ്റ്റി കമീഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത പുത്തന്‍ തലമുറ ട്രെയിനുകളാണ് ഈ ലൈനിലൂടെ ഒാടിക്കുന്നത്. 

Tags:    
News Summary - Delhi Metro's Magenta Line Crashes Into Wall Days Before Launch - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.