ന്യൂഡൽഹി: സുഹൃത്തിെൻറ ഭാര്യയെ സ്വന്തമാക്കുന്നതിന് കൊല നടത്തിയ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഗുൽ കേഷാണ് സുഹൃത്തിനെ തലക്കടിച്ച് കൊന്ന് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചത്.
ജൂൺ 24ന് രാത്രി ഗുൽകേഷ് സുഹൃത ്തായ ദൽബീറിനെ (30) ഫോണിൽ വിളിച്ച് സക്കറിയ റെയിൽവേ സ്റ്റേഷന് സമീപത്തെത്താൻ പറയുകയായിരുന്നു. സ്ഥലത്തെത്തിയ ദ ൽബീറിനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം റെയിൽവേ ട്രാക്കിലേക്ക് എടുത്തിടുകയായിരുന്നു. ട്രെയിൽ ഇടിച്ച് മ രിച്ച നിലയിലാണ് ദൽബീറിെൻറ മൃതശരീരം കണ്ടെടുത്തത്.
പ്രേം നഗർ പഥകിന് സമീപം ട്രെയിൻ ഇടിച്ച് അജ്ഞാത മൃതദേഹം കിടക്കുന്നുവെന്ന് പൊലീസിനെ വിളിച്ചറിയിച്ചതും ഗുൽകേഷായിരുന്നു. എന്നാൽ അന്വേഷണത്തിൽ മരണത്തിൽ ദുരുഹതയുണ്ടെന്ന് സംശയിച്ച പൊലീസ് ഗുൽകേഷിനെ ചോദ്യം ചെയ്യുകയും ഇയാളുടെ ഫോണിലെ കാൾ റെക്കോർഡുകൾ പരിശോധിക്കുകയുമായിരുന്നു. ചോദ്യം െചയ്യലിൽ ഗുൽകേഷ് കുറ്റസമ്മതിച്ചു.
ദൽബീറിെൻറ ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയിരുന്ന ഗുൽകേഷ് അവരെ വിവാഹം കഴിക്കാനും താൽപര്യപ്പെട്ടിരുന്നു. എന്നാൽ യുവതി വിവാഹ വാഗ്ദാനം നിരസിച്ചു. തുടർന്ന് സുഹൃത്തിലെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാൻ ദൽബീർ പദ്ധതിയിടുകയായിരുന്നു.
കൊലപാതകത്തിൽ ദൽബീറിെൻറ ഭാര്യക്കോ മറ്റ് വ്യക്തികൾക്കോ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.