കാറിന് തീപിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ പോയ പ്രതിശ്രുത വരൻ കാറിന് തീപിടിച്ച് മരിച്ചു. ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.

തീപിടിച്ച കാറിനുള്ളിൽ വെച്ച് പൊള്ളലേറ്റാണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാർ പൂർണമായും കത്തിനശിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ അനിലിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ക്ഷണക്കത്തുകൾ നല്കാൻ പോയപ്പോഴാണ് സംഭവം. ഉച്ചക്ക് പോയ ആളെ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഫോൺ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11:30 ഓടെ, ഒരു അപകടമുണ്ടായെന്നും അനില്‍ ആശുപത്രിയിലാണെന്നും അറിയിച്ചുകൊണ്ട് പോലീസ് തങ്ങളെ വിളിക്കുകയായിരുന്നുവെന്ന് പ്രതിശ്രുത വരൻ അനിലിന്റെ മൂത്ത സഹോദരന്‍ സുമിത് പറഞ്ഞു.

തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - delhi-man-dies-weeks-before-wedding-as-wagon-r-goes-up-in-flames

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.