ന്യൂഡൽഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് ഡൽഹിയിൽ യുവാവിെന അടിച്ചുകൊന്നു. ഇ-റിക്ഷ ഡ്രൈവറായ രവീന്ദ്രൻ (31)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഡൽഹി ജി.ടി.ബി മെേട്രാ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം. മെട്രോ കോമ്പൗണ്ടിൽ യുവാവ് മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്രൻ വിലക്കി. രോഷാകുലനായ യുവാവ് രവീന്ദ്രനുമായി വാക് തർക്കമുണ്ടായി. പിന്നീട് 15ഒാളം വരുന്ന സംഘത്തെ കൂട്ടിവന്ന് മർദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ രവീന്ദ്രനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികളെ തിരിച്ചറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ജി.ടി.ബി മെട്രോ റിക്ഷ സ്റ്റാൻഡിൽ ഇ- റിക്ഷ ഡ്രൈവർമാർ പണിമുടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.