Posted On
date_range Updated On
date_range ഭാര്യയെ സർജിക്കൽ േബ്ലഡിന് മുറിവേൽപിച്ച് യുവാവ് ആത്മഹത്യ ചെയ്തു
ഭാര്യയെ സർജിക്കൽ േബ്ലഡ് ഉപയോഗിച്ച് മാരകമായി മുറിവേൽപിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ന്യൂഡൽഹി ഖൈല പ്രദേശത്താണ് സംഭവം. അമ്മ വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യയെയാണ് 32കാരൻ എത്തി മാരകമായി മുറിവേൽപിച്ചത്. യുവതിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.
മുറിവേറ്റ ഭാര്യ മരിച്ചു എന്ന് കരുതി രാംകുമാർ എന്ന യുവാവ് ഉത്തർ പ്രദേശിലെ ഗാസിയാബാദിലുള്ള സ്വന്തം വീട്ടിലെത്തി തൂങി മരിക്കുകയായിരുന്നു. അടുത്തിടെയാണ് രാംകുമാറിന്റെയും യുവതിയുടെയും വിവാഹം നടന്നത്. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ജനുവരി 19ന് യുവതിയുടെ വീട്ടിലെത്തിയ ഭർത്താവ് അവിടെ താമസിച്ച് തനിക്കൊപ്പം വീട്ടിലേക്ക് വരാൻ യുവതിയെ നിരന്തരം ശല്യം ചെയ്തു. ഇത് എതിർത്തതിനെ തുടർന്നാണ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.