Posted On
date_range Updated On
date_range മോഷണ ശ്രമത്തിനിടെ 26കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: മോഷണ ശ്രമത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അശോക് നഗർ നിവാസിയായ രാഹുൽ കുമാർ എന്ന 26കാരനാണ് മരിച്ചത്. മനീഷ്, പ്രശാന്ത് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.
യുവാക്കളിൽനിന്ന് പണം പിടിച്ചുപറിച്ച് രക്ഷപ്പെടാനായിരുന്നു രാഹുൽ കുമാർ ശ്രമിച്ചതത്രെ. മൽപിടുത്തത്തിനിടെ മനീഷ് തന്‍റെ സ്കൂട്ടറിലുണ്ടായ കത്തിയെടുത്ത് കുത്തുകയായിരുന്നു. തലയിലും വയറിലുമായി രാഹുലിന് നിരവധി തവണ കുത്തേറ്റുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.