ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. സംഭവത്തിൽ ആളപായമില്ല. ടെർമിനൽ ഒന്നിലാണ് സംഭവം. മേൽക്കൂരയുടെ ഒരു ഭാഗം താഴേക്ക് പതിക്കുന്നതും വെള്ളം ശക്തമായി തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊടുങ്കാറ്റിനെ തുടർന്ന് 40ലധികം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ശക്തമായ ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ്. ശക്തമായ കാറ്റു വീശിയതായും അധികൃതർ അറിയിച്ചു. നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ വർഷം കനത്ത മഴയിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരണപ്പെട്ടിരുന്നു. വെള്ളം കെട്ടിനിന്ന് അപകടമുണ്ടാകുന്നത് തടയാനായി പുതുക്കിയ മേൽക്കൂരയാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.