ഒാഡിയോ ടേപ്പ്​ മോഷണം: അർണബിന്​ ​ഹൈകോടതി നോട്ടീസ്​

ന്യൂഡൽഹി: കരാർ ലംഘിച്ചതിനും ടൈംസ്​ നൗവി​​​​െൻറ ബൗദ്ധിക സ്വത്ത്​ ദുരുപയോഗം ചെയ്​തതിനും റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്ക്​ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്​. ടൈംസ്​ നൗവി​​​​െൻറ ഉടമസ്ഥരായ ബെന്നറ്റ്​ കോൾമാൻ ആൻഡ്​ ലിമിറ്റഡ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കോടതിയുടെ നടപടി.

അർണബിനൊപ്പം ടൈംസ്​ നൗവി​​​​െൻറ മുൻ റിപ്പോർട്ടറായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും ചാനൽ പരാതി നൽകിയിട്ടുണ്ട്​. മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്തവകാശം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്​.

അർണബി​​​​െൻറ ചാനൽ എക്​സ്​ക്ലൂസിവെന്ന്​ പറഞ്ഞ്​ പുറത്തുവിട്ട ഒാഡിയോയിലെ ലാലു പ്രസാദ്​ യാദവ്​ ജയിൽ പുള്ളിയുമായി സംസാരിക്കുന്നതി​​​​െൻറയും സുനന്ദപുഷ്​കറി​​​​െൻറ മരണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമുള്ള സംഭാഷണങ്ങളും മോഷ്​ടച്ചതാണെന്നാണ്​ ടൈംസ്​ നൗ ആരോപിക്കുന്നത്​​. 

Tags:    
News Summary - Delhi High Court sends legal notice to Republic editor Arnab Goswami in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.