ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാസ്ക് ധരിക്കാതെ ഇറങ്ങുന്ന സ്ഥാനാർഥികൾക്ക് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമീഷനോടും വിശദീകരണം തേടി. കോവിഡ് പശ്ചാത്തലത്തിൽ പോൾ പാനൽ പുറത്തിറക്കിയ നിർബന്ധിത മാർഗനിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
ആയിരങ്ങൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ ഒരാളിൽനിന്നുപോലും സൂപ്പർ സ്പ്രെഡിനു സാധ്യതയുണ്ടെന്നും ഹരജിയിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരാണ് കേന്ദ്രത്തിനും കമീഷനും നോട്ടീസ് അയച്ചത്. ഏപ്രിൽ 30ന് ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.