ന്യൂഡല്‍ഹി: നിരോധനം ശരിവെച്ച യു.എ.പി.എ ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സമർപ്പിച്ച ഹരജി നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈകോടതി. ഹരജിയില്‍ കേന്ദ്രസര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു.
2023 മാർച്ചിൽ ഡൽഹി ഹൈകോടതി ജസ്റ്റിസ് ദിനേശ് കുമാർ ശർമയുടെ അധ്യക്ഷതയിലുള്ള യു.എ.പി.എ ട്രൈബ്യൂണൽ പി.എഫ്.ഐയുടെ അഞ്ച് വർഷത്തെ വിലക്ക് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംഘടന ഡൽഹി ഹൈകോടതിയെ സമീപിച്ചത്. യു.എ.പി.എ ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജി ഭരണഘടനയുടെ അനുച്ഛേദം 226, 227 എന്നിവ പ്രകാരം നിലനിൽക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. നോട്ടീസില്‍ ആറാഴ്ചക്കകം കേന്ദ്ര സർക്കാർ മറുപടി നല്‍കണം. ജനുവരി 20ന് വീണ്ടും പരിഗണിക്കും. 2022 സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.