ബലാത്സംഗക്കേസിൽ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

2018ലെ ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് മൂന്ന് മാസത്തെ സമയം നൽകുകയും ചെയ്തു. എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ പൊലീസ് വിമുഖത കാട്ടുന്നതായി വസ്തുതകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ​പൊലീസിന്റെ വാദം കീഴ്‌ക്കോടതി തള്ളിയെന്നും യുവതിയുടെ പരാതിയിൽ കുറ്റം ചുമത്തിയതായും കോടതി നിരീക്ഷിച്ചു.

2018 ജനുവരിയിലാണ് ബി.ജെ.പി നേതാവ് ഹുസൈനെതിരെ ഡൽഹി സ്വദേശിയായ സ്ത്രീ പരാതി നൽകുന്നത്. ഹുസൈൻ തന്നെ ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചാണ് എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ സ്ത്രീ കീഴ്‌ക്കോടതിയിൽ ഹരജി നൽകിയത്.  

Tags:    
News Summary - Delhi HC orders FIR against BJP leader Shahnawaz Hussain in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.