ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി സഹോദരന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചു. ഡല്‍ഹിയിലെ മോഡല്‍ ടൗണിൽ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ അറസ്റ്റിലായി. വൻ ബിസിനസ് ശൃംഖലകളുള്ള ജസ്പാല്‍ സിങ്, ഭാര്യ പ്രബ്ജോത്, ജസ്പാലിൻെറ സഹോദരന്‍ ഗുര്‍ജീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്ന് നിലകളുള്ള ഇവരുടെ ബംഗ്ലാവിൻെറ രണ്ട് ഭാഗങ്ങളിലായാണ് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. 100 കോടിയോളം വരുന്ന പൈതൃക സ്വത്തിനെ സംബന്ധിച്ച് ഇരുവർക്കുമിടയിൽ നേരത്തേ തർക്കം നിലനിന്നിരുന്നു. ഇരുവര്‍ക്കും ആകെ ഒമ്പത് കാറുകളുണ്ടായിരുന്നു. ഇവ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മൂന്ന് പേരുടെ ജീവനെടുത്തത്.
സംഭവദിവസം ജസ്പാല്‍ സിങ് പുറത്ത് തൻെറ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് ഗുർജിത് തൻെറ അംഗരക്ഷകരായ വിക്കി, പവൻ എന്നിവർക്കൊപ്പം അപ്പാർട്ട്മെൻറിലെത്തിയത്. ഗുർജിതിൻറെ മകൻ ജഗനൂരും വാഹനത്തിലുണ്ടായിരുന്നു. തുടർന്ന് തൻറെ ടയോട്ട ഫോർച്യൂണർ കാർ പാർക്ക് ചെയ്യാൻ ജസ്പാലിൻെറ ഒാഡി കാർ മാറ്റാൻ ഗുർജിത് സഹോദരനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജസ്പാൽ ഇത് നിരസിക്കുകയും തർക്കമുണ്ടാവുകയും ചെയ്തു.
ഇതിനിടെ ഗുർജിതിൻെറ അംഗരക്ഷകർ ഒാഡി കാറിൻറെ പിറകിലെ ചില്ല് തകർക്കുകയും ചെയ്തു. പ്രശ്നം കേട്ടെത്തിയ ഇവരുടെ മൂത്ത സഹോദരൻ തൻറെ കാർ അവിടുന്നു മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കവേ ജസ്പാല്‍ ഗുര്‍ജീതിനെ കുത്തുകയായിരുന്നു. സിക്കുകാർ സാധാരണായായി ഉപയോഗിക്കുന്ന കൃപാൺ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനിടെ അച്ഛനെ രക്ഷിക്കാന്‍ നോക്കിയ ഗുര്‍ജീതിൻെറ മകനും കുത്തേറ്റു.
ഗുർജിത് വീണതോടെ ഓടി രക്ഷപ്പെടാന്‍ നോക്കിയ ജസ്പാലിനെ പവനും വിക്കിയും വെടിവെക്കുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവിന് കവചമായി നിന്ന ജസ്പാലിൻെറ ഭാര്യ തലക്ക് വെടിയേറ്റ് മരിച്ചു. ജസ്പാൽ അയൽവീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയൽവീട്ടിലെ ഊഞാലിൽ കിടന്ന് ചോരാ വാർന്നാണ് ഇയാൾ മരിച്ചത്.
അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഗാര്‍ഡുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുർജിതിൻറെ മകൻ പറഞ്ഞതനുസരിച്ചാണ് തങ്ങൾ വെടിവെച്ചതെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.