Posted On
date_range Updated On
date_range കോവിഡ് പ്രതിസന്ധി രൂക്ഷം; ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.
നിലവിൽ തുടരുന്ന ലോക്ഡൗൺ തിങ്കളാഴ്ച രാവിലെ അഞ്ചിന് വസാനിക്കാനിരിക്കെയാണ് നീട്ടുന്നതിനെ കുറിച്ച് അരവിന്ദ് കെജ്രിവാർ സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും.
അതെ സമയം 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 375 പേരാണ്. 27,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 30 ശതമാനത്തിലേറെയാണ് പോസിറ്റിവിറ്റി നിരക്ക്.
ഓക്സിജൻ ക്ഷാമത്തിന് പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡൽഹിയെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.