ഗർഭിണികൾക്ക് 21,000 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം; ഡൽഹിയിൽ പ്രകടന പത്രികയുമായി ബി.ജെ.പി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽൗ ഗർഭിണികൾക്ക് 21,000 രൂപ ധനസഹായം നൽകുമെന്നും മഹിളാ സമൃതി യോജന വഴി സ​്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായമായി നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. കൂടാതെ പാചക വാതക സിലിണ്ടറിന് 500 രൂപ സബ്സിഡി അനുവദിക്കും. ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകും. 70 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും 3000 രൂപ പെൻഷൻ തുകയാകും. 60 വയസുമുതൽ 70 വരെ ഉള്ളവർക്ക് 2500 രൂപ പെൻഷൻ ആയി നൽകും. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് ആയി നൽകുമെന്നും പ്രകടന പ​ത്രികയിലുണ്ട്. ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

അഞ്ച് രൂപക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ജെ.ജെ ക്ലസ്റ്ററുകളിൽ അടൽ കാന്റീനുകൾ സ്ഥാപിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

2020ലെ 500 വാഗ്ദാനങ്ങളിൽ 99.99 ശതമാനവും പൂർത്തീകരിച്ചതായി ജെ.പി.നദ്ദ അവകാശപ്പെട്ടു. 2019 നൽകിയ 235 വാഗ്ദാനങ്ങളിൽ 225 എണ്ണം നിറവേറ്റി. അവശേഷിക്കുന്നവ നടപ്പാക്കാനുള്ള അന്തിമ ഘട്ടത്തിലാണ്. ക്ഷേമം, മികച്ച ഭരണം, വികസനം, സ്ത്രീ ശാക്തീകരണം, കർഷകരുടെ പുരോഗതി എന്നിവയിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു. 27 വർഷത്തിനു ശേഷം ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ​കഠിന ശ്രമത്തിലാണ് ബി.ജെ.പി. 2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം മൂന്ന്, എട്ട് സീറ്റുകൾ മാത്രമാണ് ബി.ജെ.പി നേടിയത്.

Tags:    
News Summary - Delhi election: BJP promises ₹2,500 monthly aid to women, ₹21,000 to pregnant women in manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.