മനീഷ് സിസോദിയയുടെ ഒാഫീസിൽ കവർച്ച

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒാഫീസിൽ കവർച്ച. കമ്പ്യൂട്ടറും പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളും റിപ്പോർട്ടുകളും മോഷ്ടിച്ചതായാണ് വിവരം. ഡൽഹിയിലെ പത്പർഗഞ്ചിലെ ഒാഫീസിലാണ് മോഷണം നടന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറ തകർത്ത ശേഷമാണ് മോഷ്ടാക്കൾ ഒാഫീസിനകത്ത് കയറിയത്.

മോഷണം നടന്നതായി ഒാഫീസിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മോഷ്ടാക്കളുടെ വിരലടയാളം ഫൊറൻസിക് ടീമിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Delhi Deputy Chief Minister Manish Sisodia's Office Burgled, Documents Stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.