Posted On
date_range Updated On
date_range ബലാത്സംഗ പരാതി; ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ ഹാജരാകണമെന്ന് ഡൽഹി കോടതി
ന്യൂഡൽഹി: ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സെയ്ദ് ഷാനവാസ് ഹുസൈന് ഡൽഹി കോടതി സമൻസ്. ഷാനവാസ് ഹുസൈൻ ഒക്ടോബർ 20ന് കോടതി മുമ്പാകെ ഹാജരാകണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമീപിച്ചിരുന്നെങ്കിലും സ്വമേധയ കേസ് പരിഗണിച്ച കോടതി ഈ ആവശ്യം തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ച കാര്യങ്ങൾ വിചാരണ വേളയിൽ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.