സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കേണ്ടെന്ന് കോടതി, അപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഗുസ്തി താരമാണെന്നും കരിയര്‍ തുടരാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ വേണമെന്നുമുള്ള സുശീല്‍ കുമാറിന്റെ അപേക്ഷ കോടതി തള്ളി. ജയിലില്‍ പ്രത്യേക ഭക്ഷണവും സപ്ലിമെന്റ്‌സും വേണമെന്നത് പ്രതിയുടെ അല്ലെങ്കില്‍ അപേക്ഷന്റെ ആഗ്രഹവും താല്‍പര്യവുമാണ്, അത്യാവശ്യ കാര്യമല്ല -കോടതി വ്യക്തമാക്കി.

23കാരനായ ഗുസ്തി താരത്തെ മര്‍ദിച്ച് കൊലപ്പെടുത്തിയിന് ജയിലില്‍ കഴിയുന്ന സുശില്‍ കുമാറിന്റെ അപേക്ഷ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സത്വീര്‍ സിങ് ലംബയാണ് തള്ളിയത്. പ്രത്യേകം തയാറാക്കിയ ഭക്ഷണം കൂടാതെ പ്രോട്ടീന്‍, ഒമേഗ-3 ക്യാപ്‌സൂളുകള്‍, മള്‍ട്ടിവൈറ്റമിന്‍ ജി.എന്‍.സി തുടങ്ങിയവയുടെ പട്ടികയാണ് സുശീലിന്റെ അഭിഭാഷകന്‍ അപേക്ഷയില്‍ നല്‍കിയിരുന്നത്.

എന്നാല്‍, വരാനിരിക്കുന്ന ഏതെങ്കിലും മത്സരത്തെക്കുറിച്ചോ, യോഗ്യത നേടിയതിനെക്കുറിച്ചോ അപേക്ഷയില്‍ പരാമാര്‍ശിച്ചിട്ടില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി വിശദീകരിച്ചു.

ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതകത്തിന് മേയ് 22നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. കൊലപാതകം, തള്ളിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    
News Summary - Delhi court rejects plea seeking special supplementary diet for Sushil Kumar in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.