Posted On
date_range Updated On
date_range സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ എ.എ.പി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടിയത്. പ്രത്യേക ജഡ്ജി എം.കെ. നാഗ്പാലിന്റെതാണ് ഉത്തരവ്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് സിസോദിയയെ ജയിലിൽ ഹാജരാക്കിയിരുന്നു. മദ്യ നയക്കേസിലെ മുഖ്യപ്രതിയാണെന്നു ചൂണ്ടിക്കാട്ടി മാർച്ച് 31ന് കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മദ്യനയക്കേസിൽ ഫെബ്രുവരി 26 നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനായി ഏഴുദിവസം കൂടി ഇ.ഡി ആവശ്യപ്പെട്ടപ്പോൾ എന്താണ് അവർ ഇതുവരെ ചെയ്യുന്നതെന്ന് സിസോദിയ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.