ശശി തരൂർ, രാജീവ് ചന്ദ്രശേഖർ

ശശി തരൂരിനെതിരായ രാജീവ് ചന്ദ്രശേഖറിന്‍റെ മാനനഷ്ടക്കേസ് തള്ളി

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി. പരാതിയിൽ പ്രഥമദൃഷ്ട്യാ അപകീർത്തിപ്പെടുത്തുന്ന ഘടകങ്ങൾ ഇല്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരാസ് ദലാൽ പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്ന് തരൂർ നടത്തിയ പരാമർശം തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് രാജീവ് ചന്ദ്രശേഖർ പരാതിയിൽ ആരോപിച്ചത്. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ.

തന്‍റെ സൽപ്പേര് ഇല്ലാതാക്കാനും പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് തരൂർ ആരോപണങ്ങൾ നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അപകീർത്തി പരാമർശം അടങ്ങുന്ന ശശി തരൂരിന്‍റെ അഭിമുഖം വിവിധ വാർത്താ ചാനലുകലിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതായും ഇത് പരാതിക്കാരന്‍റെ പ്രശസ്തി നഷ്ടപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ശശി തരൂർ പരസ്യമായി മാപ്പു പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു രാജീവിന്‍റെ ആവശ്യം.

Tags:    
News Summary - Delhi court dismisses BJP's defamation case against Congress leader Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.