Posted On
date_range Updated On
date_range ഐ.എൻ.എക്സ് മീഡിയ കേസ്: ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അനുമതി
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക് ടറേറ്റിന് അനുമതി. ഡൽഹിയിലെ കോടതിയാണ് അനുമതി നൽകിയത്. തീഹാർ ജയിലിലെത്തി നവംബർ 22-23 തീയതികളിൽ ഇ.ഡിക്ക് ചിദംബരത്തെ ചോദ്യം ചെയ്യാം.
ഡൽഹിയിലെ റോസ് അവന്യു കോടതിയിലാണ് ചിദംബരത്തിനെതിരെ ഇ.ഡി ഹരജി സമർപ്പിച്ചത്. നേരത്തെ ചിദംബരത്തിെൻറ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് ചിദംബരം സുപ്രീംകോടതിയിൽ ജാമ്യഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.