ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനം റാഞ്ചിയ കേസിൽ രണ്ട് സിഖ് വിഘടനവാദികളെ ഡൽഹി ഹൈകോടതി കുറ്റവിമുക്തരാക്കി. 1981നായിരുന്നു കേസിനാസ്പദമായ സംഭവം. എയർ ഇന്ത്യയുടെ വിമാനം റാഞ്ചി പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കേസിൽ തജിന്ദർ പാൽ സിങ്, സത്നാം സിങ് എന്നിർക്കെതിരെ രാജ്യദ്രോഹക്കുറ്റമായിരുന്നു ചുമത്തിയത്.
ഇരുവരും പാകിസ്താനിൽ സമാന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നു. ശേഷം 2000ത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ഇവിടെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചെയ്ത കുറ്റത്തിന് ഒരുതവണ ശിക്ഷ അനുഭവിച്ച ഇരുവർക്കും നീതി ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സർക്കാർ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു.
111 യാത്രക്കാരും ആറ് ജീവനക്കാരുമായി പോയ വിമാനം 1981 സെപ്തംബർ 29നായിരുന്നു ആയുധധാരികളായ അഞ്ചോളം ഖാലിസ്ഥാൻ വാദികൾ റാഞ്ചിയത്. ലാഹോറിൽ പാകിസ്താൻ കമാൻഡർമാർ ഇവരെ പിടികൂടി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. നേരത്തെ ഇൗ കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.