ഡൽഹിയിൽ മൂന്നംഗ സംഘം ഗൃഹനാഥനു നേരെ തോക്ക് ചൂണ്ടി പണം കവർന്നു Video

ന്യൂഡൽഹി: കുടുംബത്തെ തോക്കിൻ മുനയിൽ നിർത്തി മൂന്നംഗ സംഘത്തിൻെറ കൊള്ള. വരുൺ ബാഹൽ എന്നയാളെയാണ്​ കൊള്ളയടിച്ചത്​. ഡൽഹിയിലെ മോഡൽ ടൗണിൽ തിങ്കളാഴ്​ച പുലർച്ചെ മൂന്ന്​ മണിയോടെയായിരുന്നു സംഭവം. വരുൺ ബാഹലും കുടുംബവും അദ്ദേഹത്തിൻെറ ഭാര്യയുടെ മാതാപിതാക്കളെ സന്ദർശിച്ച്​ സ്വന്തം വീട്ടിൽ മടങ്ങി മടങ്ങിയെത്തിയ​പ്പോഴായിരുന്നു കൊള്ള നടന്നത്​. മുഖം മറച്ച മൂന്നംഗ സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതിൻെറ സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്​.

യാത്ര കഴിഞ്ഞ്​ വീട്ടിലെത്തിയ വരുൺ ബാഹൽ തൻെറ വീടിനു പുറത്ത്​ മൂന്നു പേർ ഇരുച​ക്ര വാഹനവുമായി മുഖം മറച്ച്​ നിൽക്കുന്നതായി കണ്ടു. ഇത്​ കണ്ട്​ അസ്വസ്ഥനായ വരുൺ കാർ വീട്ടിലേക്ക്​ കയറ്റാതെ മുന്നോട്ട്​ പോയി. അപ്പോൾ തൻെറ വീടിൻെറ ഗേയ്​റ്റ്​ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ കാർ തിരിച്ച്​ വീടിൻെറ വരാന്തയിലേക്ക്​ കയറ്റുകയായിരുന്നു.

കാറിൽ നിന്ന്​ ഇറങ്ങി ഗേയ്​റ്റ്​ അടക്കാനായി പോയ വരുണിന്​ നേരെ തോക്ക്​ ചൂണ്ടി ഭീഷണിപ്പെടുത്തി​ക്കൊണ്ട്​ മുന്നംഗ സംഘം പുറത്തുനിന്ന്​ കടന്നു വന്നു. ഇൗ സമയം വരുൺ ബാഹലിൻെറ ഭാര്യയും രണ്ട്​ കുട്ടികളും കാറിനുള്ളിലായിരുന്നു. വരുണിൻെറ കൈയിലുള്ള പണവും ബ്രേസ്​ലെറ്റും കവർന്ന ശേഷം സംഘത്തിലൊരാൾ ഭാര്യയുടെ അടുത്തേക്ക്​ വന്ന്​ കാറിൽ പരിശോധന നടത്തുന്നതും സി.സി ടിവി ദൃശ്യത്തിൽ കാണാം​.

വരുണിൻെറ ഭാര്യ പേഴ്​സ്​ കാറി​​​െൻറ സീറ്റിന്​ അടിയിൽ ഒളിപ്പിച്ച്​ വെച്ചതിനാൽ അത്​ കവർച്ചക്കാർക്ക്​ കിട്ടിയിട്ടില്ല. സംഭവം ചൂണ്ടിക്കാട്ടി വരുൺ ബാഹൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Delhi Couple Robbed At Gunpoint In Shocking Video, Children Were In Car -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.