ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ഓടിച്ച കാർ ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; സംഭവം ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമം

ന്യൂഡൽഹി: ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വാഹനം മാളിലെ പാർക്കിങ്ങിലുള്ള ജീവനക്കാരനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച ഒതുക്കിതീർക്കാൻ പൊലീസ് ശ്രമം. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിൽ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് കേസ് എടുത്തതത്. കേസിൽ അന്വേഷണം ഇഴയുകയാണ്.

ഈ ആഴ്ച ആദ്യമാണ് പ്രശസ്തമായ സിറ്റി മാളിന് പുറത്ത് പാർക്കിങ് ജീവനക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ഓടിച്ച കാർ ഇടിച്ചത്.

ഒക്ടോബർ 16 ന് വൈകുന്നേരം സാകേതിലെ സെലക്ട് സിറ്റി മാളിന്റെ പാർക്കിങ്ങിലാണ് സംഭവം നടന്നതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി കമീഷണർ ചന്ദൻ ചൗധരി പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

പാർക്കിങ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതോടെ 34 കാരിയായ യുവതിക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ​രേഖപ്പെടുത്തിയിട്ടില്ല.

മാളിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യുവതിയെന്നാണ് റിപ്പോർട്ടുകൾ.

ഉന്നത ഉദ്യോഗസ്ഥന്റെ മകൾ പ്രതിയായ സംഭവമായതിനാൽ നാലു ദിവത്തോളം കേസെടുക്കാതെ പൊലീസ് സംഭവം ഒതുക്കിത്തീർക്കാൻ ​ശ്രമിച്ചതായി ആരോപണമുണ്ട്.

യുവതിയെ പാർക്കിങ് ജീവനക്കാർ തടഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് അറിഞ്ഞതോടെ പോകാൻ അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Delhi Cop's Daughter Accused Of Hitting Man With Car, No Arrest Yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.