കോവിഡ്​ ഡ്യൂട്ടിയിൽ സജീവമാവാൻ മകളുടെ വിവാഹം മാറ്റി പൊലീസ്​ ഉദ്യോഗസ്ഥൻ​

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് പടർന്നു പിടിച്ചതോടെ ആരോഗ്യപ്രവർത്തകർക്കൊപ്പം തന്നെ നിയമപാലകരുൾപ്പെടെ ആയിരക്കണക്കിന്​ ഉദ്യോഗസ്ഥർ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്​. വീടും വീട്ടുകാരെയും വിട്ടകന്ന്​ ജീവൻപോലും പണയം വച്ചുള്ള ഒരു യുദ്ധത്തിൽ തന്നെയാണവർ.

കോവിഡ്​ ഡ്യൂട്ടിയിൽ കൂടുതൽ സജീവമാകുന്നതിനായി മെയ്​ ഏഴിന്​ നടക്കേണ്ട സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവെച്ചൊരു പിതാവുണ്ട്​ ഡൽഹിയിൽ. ഡൽഹി പൊലീസിൽ നിസാമുദ്ദീൻ പൊലീസ്​ സ്​റ്റേഷനിലെ അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടർ രാകേഷ്​ ക​ുമാറാണ്​ പോരാളിയായ ആ പിതാവ്​.

ഡൽഹിയിലെ ലോധി ശ്​മശാനത്തിൽ മൃതദേഹം സംസ്​കരിക്കാൻ ആരോരുമില്ലാത്തവരുടെ അന്ത്യ കർമങ്ങൾക്ക്​ സഹായം നൽകുകയാണ്​ ഈ 56കാരൻ. രാകേഷിന്‍റെ മാതൃകാപരമായ പ്രവർത്തനത്തെ സംബന്ധിച്ച്​ ഡൽഹി പൊലീസ്​ തന്നെയാണ്​ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റിട്ടത്​.

''ഡൽഹി പൊലീസ്​ എ.എസ്​.ഐ രാകേഷ്,​ വയസ് 56 ​, മൂന്ന്​ പേരുടെ പിതാവ്​, നിസാമുദ്ദീൻ ബറാക്കിലാണ്​ താമസം. ഏപ്രിൽ 13 മുതൽ ലോധി റോഡ്​ ശ്​മശാനത്തിൽ ജോലിയിലാണ്​. 1100ൽപരം അന്ത്യകർമങ്ങൾക്ക്​ സഹായം നൽകി. 50ലേറെ പേരുടെ ചിതക്ക്​ അദ്ദേഹം തീ പകർന്നു. കോവിഡ്​ ഡ്യൂട്ടിയിൽ പ​ങ്കെടുക്കുന്നതിനായി മകളുടെ വിവാഹം മാറ്റിവെച്ചു.'' -രാകേഷിന്‍റെ വിഡിയോ സഹിതം ഡൽഹി പൊലീസ്​ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Delhi cop postpones daughter's wedding to dedicate himself to Covid duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.